Good Night...😪
സ്വന്തം മനസ്സിനെ രൂപപ്പെടുത്തുമ്പോൾ മാത്രമേ, സ്വന്തം ജീവിതത്തെ നമുക്ക് രൂപപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ലക്ഷ്യത്തിലെത്തണം എന്നത് മാത്രം മുൻനിർത്തി, ആത്മവിശ്വാസത്തോടെ മുന്നേറുന്ന ഒരാളുടെയും മുമ്പിൽ, ഒരു പ്രശ്നവും പ്രശ്നങ്ങളല്ല. അസാദ്ധ്യമെന്ന് കണ്ടാൽ, ഒരു ഉദ്യമത്തിൽ നിന്നും പിന്മാറുന്നതിൽ അപാകതയില്ല. പക്ഷേ, കഴിവിനനുസരിച്ച് ശ്രമിച്ചുനോക്കിയിട്ടേ, പിന്മാറ്റത്തിന് മുതിരാവൂ. ലക്ഷ്യത്തോടുള്ള അഭിനിവേശത്തിന്റെ കരുത്ത്, എല്ലാ പ്രതിബന്ധങ്ങളെയും തകർക്കാനുള്ള ആത്മബലം നൽകും. എതൊരു കാര്യവും സാധ്യമാണെന്ന് തീവ്രമായി വിശ്വസിക്കുമ്പോൾ, അതിൽ പകുതി ജയം നേടിക്കഴിയും. പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചവരെല്ലാം പിൻവാങ്ങിയത്, മുമ്പിലെ തടസ്സങ്ങൾ വലുതായതുകൊണ്ടല്ല, ഉള്ളിലെ ആഗ്രഹങ്ങൾ ചെറുതായതുകൊണ്ടാണ്.........😊
Comments
Post a Comment