Good morning.....

 തനിയെ ചെയ്യുവാൻ പറ്റാത്ത പല കാര്യങ്ങളും, സംഘം ചേർന്നാൽ, ചെയ്യുവാൻ സാധിക്കും. ഒരു ഈർക്കിലിന് ചെയ്യാൻ സാധിക്കാത്തത്, ഒരു ചൂലിന് ചെയ്യുവാൻ കഴിയും. ഈർക്കിലികളെ  ചൂലാക്കുന്നത്,  അതിലുള്ള കെട്ടാണ്. ആ വള്ളി ഒന്നയഞ്ഞു പോയാൽ,  അതുകൊണ്ട് ഒരു പ്രയോജനവുമില്ല.  കൂട്ടായ്മയിൽ പ്രവർത്തിക്കുക എന്നത്, വളരെ പ്രയാസമായ കാര്യമാണ് . മനുഷ്യന് പരിമിതികൾ ഉണ്ട്. പക്ഷേ, സംഘം ചേരുമ്പോൾ, ആ പരിമിതികളെ മറികടക്കാൻ പറ്റും.  വ്യത്യസ്ത സാഹചര്യങ്ങളിൽ, ജനിച്ചു വളർന്നവർ ആയിരിക്കും, ഒരു ഗ്രൂപ്പിൽ പ്രവർത്തിക്കുന്നത്. പരസ്പരം അഡ്ജസ്റ്റ് ചെയ്യുവാൻ, മനസ്സിനെ നാം പഠിപ്പിക്കണം. ഗ്രൂപ്പിനുള്ളിൽ വിള്ളൽ ഉണ്ടാകുവാൻ, ഒരിക്കലും നാം അനുവദിക്കരുത്. ഭിന്നിച്ചു നിന്നാൽ, നമ്മെ ആർക്കുവേണമെങ്കിലും, തോൽപ്പിക്കാം. യോജിച്ചു നിന്നാൽ, നമ്മെ ആർക്കും, തോൽപ്പിക്കുവാനാവുകയില്ല.........😍

Comments

Popular posts from this blog

pillers 8C

BACK TO SCHOOL 🎒📚

Innovative Model